ഷാർജയിൽ മാലിന്യക്കൂമ്പാരത്തിന് സമീപം കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

A baby was found abandoned near a garbage dump in Sharjah.

ഷാർജയിലെ അൽ ഖസാമിയ പ്രദേശത്ത് റോഡരികിൽ മാലിന്യം നിറയ്ക്കാൻ ശ്രമിച്ച ഒരു മുനിസിപ്പൽ ജീവനക്കാരനാണ് മാലിന്യക്കൂമ്പാരത്തിനടുത്തായി ഒരു കുഞ്ഞു സ്‌ട്രോളറിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ തൊഴിലാളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് 6 ന് രാത്രി 10 മണിയോടെയാണ് ഏകദേശം എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് പട്രോളിംഗ് കാറും ആംബുലൻസും സ്ഥലത്തെത്തി കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!