ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഒരു ആഴ്ചത്തേക്ക് നിർത്തിവച്ചിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ( IPL) ക്രിക്കറ്റ് ടൂർണമെന്റ്, ഇന്ത്യ – പാക് വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് മെയ് 17 ന് പുനരാരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
“സർക്കാർ, സുരക്ഷാ ഏജൻസികൾ, എല്ലാ പ്രധാന പങ്കാളികൾ എന്നിവരുമായും വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, സീസണിന്റെ ശേഷിക്കുന്ന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബോർഡ് തീരുമാനിച്ചു,” ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (BCCI) പ്രസ്താവനയിൽ പറഞ്ഞു.
മെയ് 17 ന് ലീഗ് പുനരാരംഭിക്കും, ക്വാളിഫയർ 1 – മെയ് 29, എലിമിനേറ്റർ – മെയ് 30, ക്വാളിഫയർ 2 – ജൂൺ 1,
ഫൈനൽ – ജൂൺ 3 എന്നിങ്ങനെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.