എയർ അറേബ്യ 2025 ന്റെ ആദ്യ പാദത്തിൽ 355 മില്യൺ ദിർഹത്തിന്റെ അറ്റാദായം റിപ്പോർട്ട് ചെയ്തു – കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 266 മില്യൺ ദിർഹത്തിൽ നിന്ന് 34% വർധനയാണ് ഉണ്ടായിരിക്കുന്നത്.
വരുമാനം വർഷം തോറും 14% വർദ്ധിച്ച് 1.75 ബില്യൺ ദിർഹമായി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കാരിയർ 4.9 മില്യൺ യാത്രക്കാരെ കൊണ്ടുപോയി, 2024 ലെ ആദ്യ പാദത്തേക്കാൾ 11% വർദ്ധനവാണ് ഇതിലും രേഖപ്പെടുത്തിയിരിക്കുന്നത്.
റമദാനുമായി ബന്ധപ്പെട്ട സീസണൽ ഇടിവുകൾ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ, കറൻസി മാറ്റങ്ങൾ, നിലവിലുള്ള വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ എന്നിവ മൂലമുണ്ടായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എന്നിവ നികത്താൻ യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടോപ്പ് ലൈൻ വളർച്ചയും സഹായിച്ചതായി എയർലൈൻ പറഞ്ഞു.