ഈ ആഴ്‌ചത്തെ അബുദാബി ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 2 മലയാളികൾക്ക് 50,000 ദിർഹം (11.5 ലക്ഷത്തിലേറെ രൂപ) സമ്മാനം നേടി. ഖത്തറിൽ നഴ്‌സായി ജോലി ചെയ്യുന്ന അരുൺ (36), ഗംഗാധരൻ എന്നിവരാണ് മലയാളികളായ വിജയികൾ.
തുടർച്ചയായ 2 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരുണിനെ ഭാഗ്യം തേടി വന്നത്. 2019ൽ യുഎഇയിൽ നിന്ന് ഖത്തറിലേക്ക് ജോലിക്ക് പോയ അരുൺ പത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്. കേരളത്തിൽ നിന്ന് ഓൺലൈനായി ടിക്കറ്റ് എടുത്ത ഗംഗാധരനും വിജയം വിശ്വസിക്കാനായിട്ടില്ല.
ചെന്നൈ സ്വദേശിയായ സാരംഗരാജും (48) സമ്മാനം നേടിയിട്ടുണ്ട്. മറ്റ് രണ്ട് വിജയികൾ പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ്.