അബദ്ധത്തിൽ നിയന്ത്രരേഖ മറികടന്നപ്പോൾ പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറി. ഏപ്രിൽ 23ന് പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്.
ഇന്ന് രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിൻ്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.