അബുദാബി ദ്വീപിലേക്ക് ഹെവി വാഹനങ്ങൾക്കും തൊഴിലാളികളുടെ ബസുകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി അബുദാബി ഗതാഗത അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് നാളെ മെയ് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ മെയ് 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ഹെവി വാഹനങ്ങൾക്ക് മേൽപ്പറഞ്ഞ പ്രദേശത്ത് പ്രവേശിക്കുന്നത് നിരോധിച്ചിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ അബുദാബി ഒരുങ്ങുന്നതിനിടെയാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.