അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മറ്റൊരു റെസ്റ്റോറന്റ് കൂടി അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഉത്തരവിട്ടു. അൽ ദാന (Al Dana)യിൽ സ്ഥിതി ചെയ്യുന്ന സൈഖ ഗ്രിൽ എൻ റെസ്റ്റോറന്റ് ആണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഈ ആഴ്ച ആദ്യം അബുദാബിയിലെ അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അടച്ചുപൂട്ടിയിരുന്നു.