ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലുണ്ടായ തീപിടുത്തത്തിൽ ഏഴു വയസുള്ള പെൺകുട്ടി ഉൾപ്പെടെ 17 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് ഞായറാഴ്‌ച പുലർച്ചെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്നാണ് പ്രാഥമിക വിവരം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. അപകടത്തിനിരയായവർക്ക് പ്രധാനമന്ത്രി മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.