ചൈനീസ് കാർ കമ്പനി പോണിയുടെ ഡ്രൈവർ രഹിത കാർ ചൈനയിൽ വച്ച് ഓട്ടത്തിടെ തീപിടിച്ച സംഭവം അബുദാബിയിലെ ഡ്രൈവർ രഹിത ടാക്‌സി സംരംഭത്തെ ബാധിക്കില്ലെന്ന് ചൈനീസ് കാർ കമ്പനി പോണി (Pony.ai ) അറിയിച്ചു.
2023 ഒക്ടോബറിൽ, ഗിറ്റെക്സ് ഗ്ലോബലിന്റെ സമയത്ത്, അബുദാബിയിലെ മസ്ദാർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്കിൾസ് ഇൻഡസ്ട്രി (SAVI) ക്ലസ്റ്ററിൽ ചേരുന്നതിന് പോണി.ഐ അബുദാബിയിലെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്കിൾസ് ഇൻഡസ്ട്രിയുമായി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം നടന്നതെന്ന് പോണി.ഐ സ്ഥിരീകരിച്ചു. “വാഹനത്തിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല, കൂട്ടിയിടിച്ചിട്ടില്ല, ആർക്കും പരിക്കില്ല,” ചൈനീസ് കമ്പനി മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയിലെ ബീജിംഗിൽ അടുത്തിടെ തീപിടിച്ച ഡ്രൈവറില്ലാ വാഹനങ്ങളിലൊന്നിന്റെ മൂലകാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്” എന്ന് ചൈനീസ് ഓട്ടോണമസ് വെഹിക്കിൾ ടെക്നോളജി കമ്പനിയായ പോണി.ഐ പറഞ്ഞു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസുമായുള്ള സഹകരണത്തെ “സംഭവം ബാധിക്കില്ല” എന്നും കമ്പനി കൂട്ടിച്ചേർത്തു.