ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല.

India will not play in Asia Cup cricket.

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷൻ. ഇതാണ് ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബി.സി.സി.ഐ.യെ പ്രേരിപ്പിച്ചത്.

സെപ്റ്റംബറിൽ ഇന്ത്യയിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന എ.സി.സി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) യോഗത്തിൽ എടുക്കും. എന്നിരുന്നാലും, ടൂർണമെന്റിൽ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാത്തതിനാൽ ടൂർണമെന്റ് റദ്ദാക്കാനോ പൂർണ്ണമായും ഒഴിവാക്കാനോ സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!