ദുബായിലുടനീളം ചില പ്രദേശങ്ങളിൽ 300 ദിർഹം മുതൽ പ്രതിമാസ പാർക്കിംഗ് സബ്സ്ക്രിപ്ഷനുകൾ ആരംഭിച്ചതായി ദുബായിലെ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ അറിയിച്ചു.
പാർക്കിൻ കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളിലും പാർക്കിംഗ് സബ്സ്ക്രിപ്ഷനുകൾ ഇപ്പോൾ ലഭ്യമാണെന്ന് ഇന്ന് മെയ് 19 തിങ്കളാഴ്ച പാർക്കിൻ കമ്പനിയുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി അപ്ഡേറ്റ് ചെയ്തു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ പൊതു പാർക്കിംഗിനെ പതിവായി ആശ്രയിക്കുന്ന വ്യക്തികൾക്കോ ആയി പാർക്കിംഗ് സബ്സ്ക്രിപ്ഷൻ സേവനം നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പാർക്കിൻ നിയന്ത്രിക്കുന്ന എല്ലാ പ്രദേശങ്ങളിലും ലഭ്യമാകുന്ന ഈ പുതിയ സേവനം പാർക്കിംഗ് ദൈർഘ്യം ട്രാക്ക് ചെയ്യേണ്ടതിന്റെയോ ദീർഘദൂര യാത്രകളെക്കുറിച്ചുള്ള ആശങ്കയോ ഒഴിവാക്കുന്നു, ഡ്രൈവർമാർക്ക് വിവിധ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു. മൊബൈൽ ആപ്ലിക്കേഷനിലൂടെയോ പാർക്കിൻ വെബ്സൈറ്റ് വഴിയോ വാഹന യാത്രക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
താമസക്കാർക്ക് പുതിയ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ലഭ്യമാകുന്ന മേഖലകൾ താഴെ കൊടുക്കുന്നു.
ദുബായ് ഹിൽസ് പബ്ലിക് പാർക്കിംഗ് (631G) : പ്രതിമാസം 500 ദിർഹം മുതൽ
സിലിക്കൺ ഒയാസിസ്, സോൺ (H) : : മൂന്ന് മാസത്തേക്ക് 1,400 ദിർഹം മുതൽ
സിലിക്കൺ ഒയാസിസ് – പരിമിതമായ പ്രദേശം : മൂന്ന് മാസത്തേക്ക് 1,000 ദിർഹം മുതൽ
Wasl Communities (Zone W & WP) : പ്രതിമാസം 300 ദിർഹം മുതൽ
റോഡ് സൈഡ്, പ്ലോട്ട് പാർക്കിംഗ് (Zone A, B, C and D) : പ്രതിമാസം 500 ദിർഹം മുതൽ
പാർക്കിംഗ് പ്ലോട്ടുകൾ (Zone B and D) : പ്രതിമാസം 250 ദിർഹം മുതൽ