ഫുജൈറയിൽ അനധികൃത പ്രദേശങ്ങളിൽ നിന്ന് റോഡുകൾ മുറിച്ചുകടക്കുന്നതിനെതിരെ കാൽനടയാത്രക്കാർക്ക് അടുത്തിടെ ഒരു ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കൂടുതൽ കാൽനട ക്രോസിംഗുകൾക്കുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഫുജൈറ പോലീസ്.
റോഡ് ഉപയോക്താക്കളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതവും പൊതു സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി ചില റോഡുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ കാൽനട ക്രോസിംഗുകൾ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കും.
യുഎഇയിൽ അനധികൃത പ്രദേശങ്ങളിൽ റോഡ് മുറിച്ചു കടന്നാൽ 400 ദിർഹം പിഴ ചുമത്തും. 2024-ൽ അനധികൃത പ്രദേശങ്ങളിൽ റോഡ് മുറിച്ചു കടന്നതിന് 177,000-ത്തിലധികം പേർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.