ദുബായിൽ അൽ ഖുദ്ര റോഡിൽ ടൗൺ സ്ക്വയർ കമ്മ്യൂണിറ്റിയിലേക്കും തിരിച്ചും ഒരു പുതിയ എക്സിറ്റ് തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു
2025 ഫെബ്രുവരിയിൽ പ്രദേശത്ത് റോഡ് പണികൾ പ്രഖ്യാപിച്ചതിന് ശേഷം അതോറിറ്റി ഈ കമ്മ്യൂണിറ്റിയെ ഒരു പ്രധാന റോഡായ E611 മായി ബന്ധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ, അൽ ഖുദ്ര റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി റോഡ് വികസിപ്പിക്കുകയും ടൗൺ സ്‌ക്വയർ, മിറാ ( Mira) എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റികളിലേക്കും തിരിച്ചുമുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ആർടിഎ അറിയിച്ചിരുന്നു.
തിരക്കേറിയ സമയങ്ങളിൽ കമ്മ്യൂണിറ്റിയിൽ നിന്ന് പുറത്തുകടക്കാൻ ഏകദേശം ഒരു മണിക്കൂർ എടുത്തിരുന്നെന്ന് പ്രദേശവാസികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ യാത്രയ്ക്ക് 10 മിനിറ്റ് ആണ് എടുക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കൈറ്റ് ബീച്ചിലേക്ക് മറ്റൊരു എക്സിറ്റും തുറന്നിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. കൈറ്റ് ബീച്ചിനെ ജുമൈറ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഉം സുഖീം 1 ൽ ആണ് പുതിയ എക്സിറ്റ് തുറന്നത്.