യുഎഇയിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകൾ അക്കൗണ്ടിലെ മിനിമം ബാലൻസ് നിരക്ക് 5,000 ദിർഹമായി ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
2025 ജൂൺ 1 മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചില ബാങ്കുകൾ ഇതിനകം തന്നെ ഈ നിരക്കുകൾ നടപ്പിലാക്കിയിട്ടുണ്ട്. സെൻട്രൽ ബാങ്കിന്റെ വ്യക്തിഗത വായ്പാ ചട്ടങ്ങൾ പ്രകാരമാണ് നേരത്തെ നിശ്ചയിച്ചിരുന്ന 3,000 ദിർഹത്തിൽ നിന്ന് വർദ്ധിപ്പിച്ചിരിക്കുന്നത്
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഉപഭോക്താക്കൾക്ക് 25 ദിർഹം പിഴ ചുമത്തും.