യുഎഇയിലെ 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികൾ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ജൂൺ 30 നകം കൈവരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി
ജൂലൈ 1 മുതൽ യുഎഇയിലെ അധികാരികൾ സ്വകാര്യ മേഖലയിലെ കമ്പനികൾ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങും.കൂടാതെ, എമിറേറ്റി ജീവനക്കാരെ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽ രജിസ്റ്റർ ചെയ്യുന്നതും ആവശ്യമായ സംഭാവനകൾ സ്ഥിരമായി നൽകുന്നതും ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ ആവശ്യകതകൾ കമ്പനികൾ പാലിക്കുന്നുണ്ടോ എന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പരിശോധിക്കും.