അൽ ഐനിലെ ചില ഭാഗങ്ങളിൽ ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം കനത്തതോ മിതമായതോ ആയ മഴ റിപ്പോർട്ട് ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും, അൽ ഐനിലെ മഴയുടെ ദൃശ്യങ്ങൾ പകർത്തിയ ഒരു വീഡിയോയും storm_ae എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
അൽ ഐനിലെ ഖതാൻ അൽ ശിഖ്ല, സാഅ്, മെസ്യാദ്, ഉം ഗഫ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായും കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്തു.
യുഎഇയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് മേഘങ്ങൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന റെഡ്, ആംബർ അലേർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.