യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെയും മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് പരമാവധി താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 24 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്.
ഇന്ന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. നാളെ മെയ് 22 വ്യാഴാഴ്ച ചില തീരദേശ, ആഭ്യന്തര പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും NCM ന്റെ പ്രവചനം സൂചിപ്പിക്കുന്നു.
ഇന്നലെ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയായി ഉച്ചക്ക് 2 മണിക്ക് 48°C അൽ ഐനിലെ രക്നയിൽ രേഖപ്പെടുത്തിയിരുന്നു.