ദുബായിലെ ഗതാഗത സിഗ്നലുകളുള്ള തിരക്കേറിയ ജംഗ്ഷനുകളിൽ പൊതു ബസുകൾക്ക് മുൻഗണനാ സംവിധാനം ഏർപ്പെടുത്തിയതിനാൽ .എത്തിച്ചേരൽ സമയം 12 ശതമാനം വർദ്ധിപ്പിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. ബസ് തിരക്ക് കൂടുതലുള്ള പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ പച്ച ലൈറ്റ് ദൈർഘ്യം വർദ്ധിപ്പിക്കുകയാണ് ഈ സംവിധാനം, ചെയ്യുന്നത്.
2025 മാർച്ചിൽ, ദുബായിലെ പൊതു ബസ് സർവീസ് 80 ശതമാനത്തിലധികം കൃത്യസമയത്ത് സർവീസ് നടത്തുന്നതിൽ ഒരു നാഴികക്കല്ല് കൈവരിച്ചതായും അതോറിറ്റി പറഞ്ഞു.