റാസൽ ഖൈമയിൽ വെയ്റ്റ് ലോസ് ചലഞ്ചിൽ 45.7 കിലോ കുറച്ച 31 കാരനായ ഇന്ത്യക്കാരന് 13,800 ദിർഹം സമ്മാനം

A 31-year-old Indian man won a prize of Dh13,800 for losing 45.7 kilograms in a weight loss challenge in Ras Al Khaimah.

റാസൽ ഖൈമയിൽ RAK ആശുപത്രിയുടെ ഫെബ്രുവരി 21 മുതൽ മെയ് 22 വരെ നടത്തിയ വെയിറ്റ് ലോസ് ചലഞ്ചിൽ (RBWLC) ഇന്ത്യക്കാരനായ ദുബായ് നിവാസി അമൃത് രാജ് ( 31) 2025-ന്റെ ഓവറോൾ വിജയിയായി 13,800 ദിർഹം സമ്മാനം കരസ്ഥമാക്കി.

225 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടായിരുന്ന അമൃത് രാജ് 45.7 കിലോഗ്രാം ഭാരമാണ് കുറച്ചത്. കുറച്ച ഓരോ കിലോയ്ക്കും 300 ദിർഹം വീതമാണ് അമൃത് രാജിന് ലഭിച്ചത്.  അതേസമയം, മറ്റൊരു ദുബായ് നിവാസിയും പാകിസ്ഥാൻ പ്രവാസിയുമായ സ്പിന ഘട്ടായി മുഹമ്മദ് യാക്കൂബ് 25 കിലോഗ്രാം ഭാരം കുറച്ചതിന് ശേഷം വനിതാ ചാമ്പ്യൻഷിപ്പിൽ വിജയിച്ചു.

ഈ വർഷത്തെ എഡിഷനിൽ യുഎഇയിലുടനീളമുള്ള 24,289 പേർ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. ഈ സംരംഭം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വിജയകരമായ എഡിഷനാണിത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!