യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനിലയായി 49°C രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2:45 ന് അൽ ദഫ്ര മേഖലയിലെ മുഖൈറിസിൽ ആണ് 49°C രേഖപ്പെടുത്തിയത്. അതേസമയം ഇന്ന് പുലർച്ചെ 5 മണിക്ക് അൽ ഐനിലെ ദംതയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 20.4°C ആയിരുന്നു.
ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. നാളെ പകൽ സമയത്ത് ചെറിയ കാറ്റിനും സാധ്യതയുണ്ട്.
#أعلى_درجة_حرارة سجلت على الدولة هذا اليوم 49 درجة مئوية في مخيرز (منطقة الظفرة) الساعة 14:45 بالتوقيت المحلي لدولة الإمارات.
The #highest_temperature recorded over the country today is 49°C in Mukhairiz (Al Dhafrah Region) at 14:45 UAE Local time. pic.twitter.com/Tolm6exaxI— المركز الوطني للأرصاد (@ncmuae) May 21, 2025