യുഎഇയിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, താമസക്കാരെ സഹായിക്കുന്നതിനായി യുഎഇ ഇപ്പോൾ ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്.
ഇതനുസരിച്ച് കഠിനമായ ചൂടിൽ നിന്നും ഉയർന്ന താപനിലയിൽ നിന്നും ആവശ്യമായ സംരക്ഷണം നൽകിക്കൊണ്ട്, പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ ഒരുക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് & സക്കാത്ത് അറിയിച്ചു.
ആരാധകർക്കും പൊതുജനങ്ങൾക്കും തണുപ്പും സുഖകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, കനോപ്പികളും മറ്റ് തണൽ ഘടനകളും സ്ഥാപിക്കുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ സംരംഭം ഇതിനകം തന്നെ പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടുണ്ട്, വരും മാസങ്ങളിൽ ഇത് വിപുലീകരിക്കും