ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി നിരോധനം നീട്ടുമെന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും വ്യോമയാന അധികൃതർ അറിയിച്ചു.
ഏപ്രിൽ 24 ന് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു, അതേസമയം ഇന്ത്യയും ദിവസങ്ങൾക്ക് ശേഷം സമാനമായ നടപടി സ്വീകരിച്ചു, വ്യോമാതിർത്തി അടച്ച് പാകിസ്ഥാൻ വിമാനങ്ങൾക്ക് മെയ് 23 വരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇരുരാജ്യങ്ങളും വ്യോമാതിർത്തി വിലക്ക് വീണ്ടും നീട്ടിയിരിക്കുകയാണ്.
ജൂൺ 24 ന് പുലർച്ചെ വരെ ഇന്ത്യൻ വിമാനക്കമ്പനികളോ ഓപ്പറേറ്റർമാരോ നടത്തുന്ന ഒരു വിമാനത്തെയും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി നിരോധനം ജൂൺ 23 വരെ ഒരു മാസത്തേക്ക് നീട്ടിയതായി ഇന്ത്യയും വ്യക്തമാക്കി.സൈനിക വിമാനങ്ങൾ ഉൾപ്പെടെ പാകിസ്ഥാൻ എയർലൈനുകൾ പാട്ടത്തിനെടുത്തതോ, ഉടമസ്ഥതയിലുള്ളതോ, പ്രവർത്തിപ്പിക്കുന്നതോ ആയ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് ജൂൺ 23 വരെ വിലക്കിയിട്ടുണ്ട്.