6-ാമത് മ്മടെ തൃശൂർ പൂരം 2025 ഡിസംബർ 2ന് ദുബായ് എത്തിസലാത്ത് അക്കാഡമിയിൽ

6th Mmade Thrissur Pooram to be held on 2nd December 2025 at Etisalat Academy

മ്മടെ തൃശൂരിന്റെ വാർഷിക പൊതുയോഗവും, പുതിയ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും Dubai മാർക്കോപ്പോളോ ഹോട്ടലിൽ വെച്ചു നടന്നു. പൊതുയോഗത്തിൽ ശ്രീ: അനൂപ് അധ്യക്ഷനായി. ശ്രീമതി : രശ്മി, ശ്രീ: സാജിത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മ്മടെ തൃശൂർ പൂരത്തിന്റെ പ്രധാന സ്പോൺസർ ഇക്യുറ്റി പ്ലസിന്റെ CEO ശ്രീ: സുനിൽ കാഞ്ചൻ ചടങ്ങിൽ അഥിതിയായിരുന്നു. 2025-2026 പ്രവർത്തന കാലയളവിലേക്കുള്ള 45 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും പൊതുയോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

ശ്രീ: അനൂപ് അനിൽ ദേവനെ പ്രസിഡന്റായും, ശ്രീ:സുനിൽ ആലുങ്ങൽ ജനറൽ സെക്രട്ടറിയായും ശ്രീമതി : രശ്മി രാജേഷ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സഹ ഭാരവാഹികളായി സജിത് ശ്രീധരൻ (സീനിയർ വൈസ് പ്രസിഡന്റ്), ഷെഹീർ അബ്‌ദുറഹ്‌മാൻ, ഷാജു പഴയാറ്റിൽ എന്നിവരെ വൈസ് പ്രസിഡന്റ് മാരായും,
അസി ചന്ദ്രൻ, സുധീഷ്, അനിൽ അരങ്ങത്ത് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, സന്ദീപ് മണപറമ്പിൽ, ദിൽജിത് സുരേഷ്, ബിനൽ ബാലൻ എന്നിവരെ ജോയിന്റ് ട്രഷറർ മാരായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മനീഷ്, വിഷ്ണു (ആർട്സ് സെക്രട്ടറി), ബിജു ഭാസ്കർ (സ്പോർട്സ് സെക്രട്ടറി), അഡ്വ. ബക്കർ അലി (ലീഗൽ അഡ്വൈസർ) എന്നിവരേയും തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ഈണം 2025, മ്മടെതൃശൂർ പൂരം എന്നീ മെഗാ ആഘോഷങ്ങളുടെ പ്രഖ്യാപനങ്ങളും നടന്നു. ആറിന്റെ ആറാട്ട് എന്ന ശീർഷകത്തിൽ പുതുമയും ഭംഗിയും ഒന്നിക്കുന്ന 6-ാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2 ന് എത്തിസലാത്ത് അക്കാഡമിയിലാണ് അരങ്ങേറുക. ഒരിക്കൽകൂടി കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക ചിഹ്നമായ മഹോത്സവം, തൃശൂർ പൂരം ഇക്വിറ്റി പ്ലസ് സംരംഭക പങ്കാളിയായി ചേർന്ന്, അതിഗംഭീരമായി സംഘടിപ്പിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു. പുതുമയും,മനോഹാര്യതയും കോർത്തിണക്കിയുള്ള അപൂർവ്വ ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും ഇത്തവണത്തെ പൂരമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

ആറിന്റെ ആറാട്ട് പൂരം 2025 ന്റെ ആദ്യ പോസ്റ്റർ പ്രകാശനം മ്മടെ തൃശൂർ ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, സുനിൽ ആലുങ്ങൽ, രശ്മി രാജേഷ്, സാജിദ്, ഷഹീർ, അസി ചന്ദ്രൻ Equity plus CEO സുനിൽ കാഞ്ചൻ എന്നിവർക്കൊപ്പം മ്മടെ തൃശൂർ മറ്റു ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.

തികച്ചും ജനാധിപത്യ കാഴ്ചപാടോടെ എല്ലാ തൃശ്ശൂർക്കാരെയും ഒന്നായി ചേർത്ത് നിർത്തി സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പ്രസിഡണ്ട് അനൂപ് അനിൽദേവൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!