പ്രഥമ ലയൺസ് ക്രിക്കറ്റ്‌ യുഎഇ പ്രീമിയർ ലീഗിൽ ലയൺസ് ഫാൽക്കൺ ജേതാക്കളായി

First Only Fresh Lions Cricket Premier League Lions Falcons Champions

അജ്മാൻ: ലയൺസ് യുഎഇ ആദിഥ്യമരുളിയ പ്രഥമ ലയൺസ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ അർഷാദ് പി നയിച്ച ലയൺസ് ഫാൽക്കൺ ജേതാക്കളായി. ഫൈനലിൽ ഷഫീർ എൻ നയിച്ച ലയൺസ് ഹൺഡേഴ്സിനെ 38 റൺസിനു തകർത്താണ് ലയൺസ് ഫാൽക്കൺ ജേതാക്കളായത്.

ഫൈനലിൽ ലയൺസ് ഫാൽക്കണിന്റെ നൗഷാദ് കടവത്ത് മാൻ ഓഫ് ദി മാച്ചായി. പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയും ബെസ്റ്റ് ബാറ്റ്സ്മാനായും നൗഷാദ് കടവത്തും ബെസ്റ്റ് ബൗളറായി ഫാൽക്കണിന്റെ അസീറും ബെസ്റ്റ് ഫീൽഡറായി ഹൺഡേഴ്സിന്റെ ആദിലും എമെർജിങ് പ്ലെയർ ആയി ചാർജർസിന്റെ നിയാസിനെയും തിരഞ്ഞെടുത്തു. ടൂർണ്മെന്റിൽ നടന്ന ഗ്രൂപ്പ്‌ മത്സങ്ങളിൽ റാഷിദ്‌, അർഷാദ്,റാഷിദ്‌, ആദിൽ, നൗഷാദ്, ഇല്യാസ് മാൻ ഓഫ് ദി മാച്ചായി..

യുഎഇ മുട്ടം പ്രദേശത്തെ നെക്കി ബസാറിലെ 40 ഓളം താരങ്ങൾ അണിനിരഞ്ഞ ടൂർണമെന്റും ഫാമിലി മീറ്റും കാണികളിൽ ആവേശം വിതറി. ടൂർണമെന്റ് ഒഫീഷ്യൽ ആയി മുസമ്മിൽ ചാരൻ, സുലൈയിം ടീ. വി, റൗഫ് കടവത്ത്, ഇസ്മായിൽ എന്നിവർ കളി നിയന്ത്രിച്ചു.

നെക്കി ബസാർ പ്രദേശത്തു നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയവർക്ക് മൊമെന്റോ നൽകി അനുമോദിച്ചു. ലയൺസ് ക്ലബ്ബിന് വേണ്ടി ഐ.ടി സേവനവും നിസ്വാർത്ഥ പ്രവർത്തനം കാഴ്ച്ച വെച്ച മുസമ്മിൽ സലാമിനേയും മുട്ടം പ്രദേശത്തെ സംഘടനകൾക്ക് തന്നാൽ കഴിയുന്ന സഹകരങ്ങൾ നൽകുന്ന മുബഷിർ മുട്ടത്തെയും, സ്പോൺസർ വീനസ് എനർജി ഓണർ ജാബിർ ബിൻ അബ്ദുള്ള എന്നിവരെ നൽകി ഉപഹാരം നൽകി അനുമോദിച്ചു.

ഫാമിലി മീറ്റും ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് മത്സരവും ക്ലബ് പ്രസിഡന്റ്‌ നസീബ് കെ യുടെ അദ്ധ്യക്ഷതയിൽ ദുബായ് എം എം ജെ സി പ്രസിഡന്റ്‌ പുന്നക്കൻ മുഹമ്മദലി ഉത്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള മൊമെന്റോ വിതരണം ലയൺസ് ഉപദേശക സമിതി അംഗം പുന്നക്കൻ ബീരാൻ ഹാജി നിർവഹിച്ചു.. ജമാഅത്ത് സെക്രട്ടറി കെ. ടി. പി ഇബ്രാഹിം, വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു ശിഹാബ്. പി (എം. എം. ജെ. സി ഷാർജ) ജുനൈദ്. കെ (എം. സി.എസ് വെള്ളച്ചാൽ) ഫൈസൽ. കടവത്ത് (വെ. എം. സി. എ മുട്ടം) അമീറലി. കെ. വി (വീക്ടർസ് മുട്ടം), അമീർ (ദുല്ഫുകാർ മുട്ടം) ബിലാൽ (സ്മാർട്ട്‌ ബോയ്സ് മുട്ടം) മൂസ കുഞ്ഞി (ഏഴിമല ബ്രദർസ്) പങ്കെടുത്തു..

വിവിധ മത്സര വിജയികൾക്ക് ഉള്ള സമ്മാന വിതരണം ലയൺസ് സ്ഥാപക പ്രവർത്തകരായ നാസർ. ടി. പി, ഹാഷിം. എസ് എ പി, നാസർ. എസ്. എ. പി, ജമാൽ നരിക്കോടൻ, ഫൈസൽ. ടി. പി, മഹബൂബ്. എസ്. എ. ഇ. പി,നൗഷാദ് നാലകത്തു, സലീം. കെ. ടി,സത്താർ. ഇ. വി, ശാക്കിർ. ടി. പി, സക്കറിയ. എ. വി, ലിയക്കാത്തലി. എസ്.എ. ഇ. പി, റൗഫ്. കെ, ആസാദ്.അഞ്ചാം പീടിക. തുടങ്ങിയവർ നിർവഹിച്ചു.. ക്ലബ് സെക്രട്ടറി മൊയ്‌ൻഷ സ്വാഗതവും ഫൈൻസ് സെക്രട്ടറി സുഹൈൽ നന്ദി യും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!