ദുബായ്: മേഖലയിൽ നൂതന റോബോടാക്സി വാഹനങ്ങളുടെ ശേഖരം വിന്യസിക്കുന്നതിനായി ചൈനീസ് ഓട്ടോണമസ് വെഹിക്കിൾ(AV) ടെക്നോളജി കമ്പനിയായ പോണി.ഐ ദുബായിയുടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി(RTA) ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ചൈനീസ് ഓട്ടോണമസ് വെഹിക്കിൾ(AV) ടെക്നോളജി കമ്പനി പോണി.ഐ മൾട്ടി-ഫേസ് റോൾഔട്ടിലൂടെ ദുബായിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കും. പ്രാരംഭ മേൽനോട്ട പരീക്ഷണങ്ങ ഈവർഷം തന്നെ ആരംഭിക്കും, തുടർന്ന് 2026 ൽ പൂർണ്ണമായും ഡ്രൈവറില്ലാ പ്രവർത്തനങ്ങൾ ആരംഭിക്കും.
കഴിഞ്ഞ മാസം ഷാങ്ഹായ് ഓട്ടോ ഷോയിൽ പോണി.ഐ അതിന്റെ ഏഴാം ജനറേഷൻ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം അനാച്ഛാദനം ചെയ്തതിനെ തുടർന്നാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്.