ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങൾ ദുൽഹിജ്ജയുടെ ആദ്യ ദിനവും ബലിപെരുന്നാൾ 2025 തിയ്യതിയും പ്രഖ്യാപിച്ചു.
ഇന്തോനേഷ്യയിൽ ഇന്ന് മെയ് 27 ന് മാസപ്പിറവി ദൃശ്യമായതിനാൽ ദുൽ ഹിജ്ജയുടെ ആദ്യ ദിവസം നാളെ മാർച്ച് 28 ബുധനാഴ്ച ആയിരിക്കും. ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച്ചയായിരിക്കും.
ബ്രൂണൈയിൽ ഇന്ന് മെയ് 27 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ 2025 മെയ് 28 ബുധനാഴ്ച ദുൽ-ഖിദ അവസാനിച്ച് മെയ് 29 വ്യാഴാഴ്ച ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും. ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയായിരിക്കും.
മലേഷ്യയിലും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ 2025 മെയ് 28 ബുധനാഴ്ച ദുൽ-ഖിദ അവസാനിച്ച് മെയ് 29 വ്യാഴാഴ്ച ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും. ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയായിരിക്കും.