യുഎസിന്റെ 51-ാമത് സംസ്ഥാനമായാൽ യുഎസ് പുതുതായി നിർമിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം കാനഡയ്ക്ക് സൗജന്യമായി നൽകാമെന്ന് ഓഫർ വെച്ച് ഡൊണൾഡ് ട്രംപ്
മറിച്ച് കാനഡ യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോം സ്വന്തമാക്കാൻ കാനഡ 61 ബില്യൺ ഡോളർ നൽകണമെന്നും ട്രംപ് പറഞ്ഞു.
അവർ ഈ ഓഫർ കാനഡ പരിഗണിക്കുന്നുവെന്നാണ് ഞാൻ മനസിലാകുന്നതെന്നും ട്രംപ് പറഞ്ഞു.എന്നാൽ കനേഡിയൻ സർക്കാർ ഈ ആവശ്യത്തെ പൂർണമായും തള്ളിക്കളയുകയായിരുന്നു. നിലവിലെ ഈ പ്രസ്താവനയോട് കാനഡ പ്രതികരിച്ചിട്ടില്ല.നേരത്തെയും ട്രംപ് കാനഡയോട് യുഎസിന്റെ സംസ്ഥാനമാകാൻ ആവശ്യപ്പെട്ടിരുന്നു.