ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഒരു പലചരക്ക് കട (grocery) അടച്ചുപൂട്ടിയതായി അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA) ബുധനാഴ്ച അറിയിച്ചു.
അബുദാബി ഐലൻഡിലെ ഹംദാൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അൽ മുസ്തഖ്ബിൽ ജദീദ് ബഖാല എൽഎൽസി (Al Mustaqbil Jadeed Baqala LLC) ആണ് ഭക്ഷ്യസുരക്ഷാ അനുബന്ധ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയത്. കടയുടെ രീതികൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യത ഉയർത്തിയിരുന്നുവെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുകയാണ്. ഭക്ഷ്യസുരക്ഷാ അതോറിറ്റി അത്തരം ഭക്ഷണശാലകൾ അടച്ചുപൂട്ടുകയും അവയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതോടൊപ്പം ഈ കർശന നടപടികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുന്നുണ്ട്.