ഇന്ന് നാട്ടിൽ പോകാനിരിന്ന വളാഞ്ചേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു.
മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകൻ അബ്ദുസമദ് (52) ആണ് അബുദാബിയിൽ അന്തരിച്ചത്. അബുദാബി ഖസർ അൽബഹർ പാലസിലെ ജീവനക്കാരനായിരുന്നു. ഇന്ന് വെള്ളിയാഴ്ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു.
ഭാര്യ: ആരിഫ പള്ളിമാലിൽ, മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി നാളെ ശനിയാഴ്ച രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.