ഷാർജയിലെ ഹംരിയ പ്രദേശത്തെ ഇന്ധന ഗോഡൗണിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. തീ വേഗത്തിലും കാര്യക്ഷമമായും പടരുന്നത് തടയാനും അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.
തീപിടുത്തത്തെത്തുടർന്ന് പരിസരത്ത് കനത്ത കറുത്ത പുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.