കുവൈത്തിൽ വീണ്ടും തീപിടുത്തം : അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ, നിരവധി പേർക്ക് പരിക്ക്

Another fire breaks out in Kuwait- Five dead, several injured, reports

കുവൈത്തിലെ അൽ-റെഗ്ഗായി പ്രദേശത്തെ ഒരു താമസകെട്ടിടത്തിൽ ഇന്ന് ഇന്ന് ജൂൺ 1 ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.

അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുന്നതിനും സംഭവത്തിന്റെ കാരണവും സാഹചര്യങ്ങളും അന്വേഷിക്കുന്നതിനും അധികൃതർ ഇപ്പോൾ പ്രവർത്തിച്ചുവരികയാണ്

അഗ്നിശമന സേനയുടെ റിപ്പോർട്ട് പ്രകാരം അടുത്തിടെയുണ്ടായ മംഗഫ് തീപിടുത്തവുമായി ഈ തീപിടിച്ച സ്ഥലത്തിനും സമാനതകളുണ്ട്, ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് എടുത്തു ചാടിയിരുന്നു. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും തീപിടുത്തത്തിൽ പ്രതികരിച്ചതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകൾ കത്തിനശിച്ചിട്ടുണ്ട്. തീ അണയ്ക്കാൻ ടീമുകൾ വിജയകരമായി പ്രവർത്തിച്ചു. പരിക്കേറ്റ ചിലരെ സ്ഥലത്തുതന്നെ ചികിത്സിക്കുകയും മറ്റുള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!