അബുദാബിയിൽ കനത്ത മൂടൽമഞ്ഞ് : ജാഗ്രതാമുന്നറിയിപ്പുമായി NCM

Heavy fog in Abu Dhabi- NCM issues alert

അബുദാബി റോഡുകളിൽ ഇന്ന് ജൂൺ 2 ന് കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമീനും ചില പ്രദേശങ്ങളിൽ രാവിലെ 8 മണി വരെ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അബുദാബിയിലെ അർജൻ, സായിദ് സിറ്റി, ഹമീം (അൽ ദഫ്ര മേഖല) എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. മൂടൽമഞ്ഞ് കാരണം റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഇന്നത്തെ പരമാവധി താപനില 42 മുതൽ 46°C വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 38 മുതൽ 41°C വരെയും പർവതങ്ങളിൽ 29 മുതൽ 36°C വരെയും ഉയരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!