കോ വിഡ് കേസുകൾ ഉയരുന്നു : ഇന്ത്യയിൽ 203 പുതിയ കേസുകൾ കൂടി : കേരളത്തിൽ ഒരു കോ വിഡ് മരണം കൂടി

Covid cases rise - 203 new cases in India- One more Covid death in Kerala

ഇന്ത്യയിൽ കോ വിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 203 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ നാല് പേർ മരിച്ചു. നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയർന്നു. കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു.

ഏറ്റവും അധികം കോ വിഡ് രോഗികളും കേരളത്തിലാണ്. 35 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1435 ആയി ഉയർന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് കോ വിഡ് മരണം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര- 506, ഡൽഹി- 483, ഗുജറാത്ത്- 338, പശ്ചിമ ബംഗാൾ- 331 കർണാടക- 253, തമിഴ്‌നാട്- 189, ഉത്തർപ്രദേശ്- 157 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!