ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ സ്മാര്‍ട്ട് കാഷ്വല്‍ ശ്രേണികളായ, ആകര്‍ഷകമായ മെന്‍സ് വെയര്‍, കമനീയമായ വുമണ്‍സ് വെയര്‍, ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഹാന്‍ഡ് ബാഗുകളുടെ അതുല്ല്യമായ ശേഖരം എന്നിവ പൂതിയ ദുബായ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
ദുബായ്, 03.06.2025: നോട്ടിംഗ്ഹാം പൈതൃകത്തില്‍ പ്രചോദിതമായ സ്മാര്‍ട്ട് കാഷ്വല്‍ ബ്രാന്‍ഡും, വര്‍ക്ക് വെയര്‍ വസ്ത്ര ശ്രേണിയെ പുനര്‍നിര്‍വചിച്ച ബ്രാന്‍ഡായും അറിയപ്പെടുന്ന അലെന്‍ സോളി, ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു. ദുബായ് ദേയ്ര സിറ്റി സെന്ററിലെ രണ്ടാം നിലയില്‍ സ്ഥിതിചെയ്യുന്ന 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്സുമായി ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആദിത്യ ബിര്‍ല ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാന്‍ഡ്സ് പ്രസിഡണ്ട് ജേക്കബ് ജോണ്‍, കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്.പട്ടാഭിരാമന്, കല്യാണ്‍ സില്‍ക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന് എന്നിവര്‍ ചേര്‍ന്ന് അലന് സോളിയുടെ അന്താരാഷ്ട്ര റീട്ടെയില്‍ വ്യാപന യാത്രയില്‍ പുതിയ അധ്യായം ആരംഭിച്ചുകൊണ്ട് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഈ ലോഞ്ചിലൂടെ ബ്രാന്‍ഡിന്റെ ഐക്കോണിക് സ്റ്റൈല്‍ യുഎഇയില്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് അലെന്‍ സോളി. പ്രശസ്തമായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ (ABG) ഭാഗമായ ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡ് (ABLBL) എന്ന പ്രമുഖ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പിന്റെ പ്രശസ്തമായ ബ്രാന്‍ഡാണ് അലെന്‍ സോളി.
നോട്ടിംഗ്ഹാമിന്റെ വസ്ത്രവിപണന പാരമ്പര്യങ്ങളില്‍ ഉള്‍ച്ചേര്‍ന്ന് നിന്നുകൊണ്ടാണ് അലന് സോളി എന്ന പേര് അതിന്റെ വ്യത്യസ്ത ശൈലിയോടെ ആധുനിക വസ്ത്ര ഡിസൈനുകളില്‍ ഇന്നും സ്വാധീനം ചെലുത്തുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ റീട്ടെയില്‍ കേന്ദ്രങ്ങളിലൊന്നായ ദുബായ് വിപണിയിലേക്കുള്ള പ്രവേശനം, ബ്രാന്‍ഡിന്റെ ഈ രംഗത്തെ ആത്മവിശ്വാസവും, വ്യക്തിഗത ഫാഷന്‍ സമീപനത്തിന്റെ വിജയവും പ്രതിഫലിപ്പിക്കുന്നതാണ്. ഈ ലോഞ്ച് വഴി, അലന് സോളി അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലമാക്കിയതിനൊപ്പം, ദുബായിലെ ഫാഷന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുന്ന നിലയില്‍ പുരുഷ, വനിതാ വസ്ത്ര ശ്രേണിയില്‍ വൈവിധ്യവും, ശ്രദ്ധേയവുമായ വസ്ത്രശേഖരവും അവതരിപ്പിക്കുന്നു.
ധൈര്യത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളുടെ വൈവിധ്യം, ഓരോ വ്യക്തിക്കും അനുയോജ്യമായ വസ്ത്ര രീതി, വ്യക്തിഗത കംഫേര്ട്ടി ന് മുന്‍ഗണന നല്കുന്ന സ്റ്റൈലിങ്ങ് എന്നിവയുമായി, സ്വന്തം മനോഭാവത്തെ വസ്ത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവത്വങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡായി അലെന്‍ സോളി നിലകൊള്ളുന്നു. നാച്ചുറല്‍ വുഡ് ടെക്സ്ചറുകള്‍, പ്രത്യേകം സജ്ജീകരിച്ച വാം ആംബിയന്റ് ലൈറ്റിങ്ങ് എന്നിവയോടെ ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത എക്സ്പീരിയന്‍സ് സോണുകളിലൂടെ ബ്രാന്‍ഡിന്റെ നൂതനമായ സമീപനം റീട്ടെയില്‍ ഷോറൂമിലെത്തുന്നവര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. ദുബായ് നഗരത്തിലെ ഫാഷന്‍ പ്രേമികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത, ക്ലീന്‍ ലൈന്‍സ്, ഹെരിറ്റേജ് ഇന്‍സ്പെയേര്‍ഡ് ടെക്സ്ചറുകളുമുള്ള അലെന്‍ സോളിയുടെ സിഗ്നേച്ചര്‍ ഹാന്‍ഡ് ബാഗുകളുടെ അതുല്ല്യമായ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
അലെന്‍ സോളിയുടെ തുടര്‍ച്ചയായ ആഗോള വിപുലീകരണ യാത്രയില്‍, ദുബായില്‍ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം ആരംഭിക്കുന്നത് അഭിമാനകരമായ നിമിഷമാണെന്ന,് ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡ്- പ്രീമിയം ബ്രാന്‍ഡ്സ് പ്രസിഡണ്ട് ജേക്കബ് ജോണ്‍ പറഞ്ഞു. നോട്ടിങ്ഹാമിന്റെ സമ്പന്നമായ പാരമ്പര്യത്തില്‍ നിന്നാരംഭിച്ച്, ബ്രാന്‍ഡ് പ്രവേശിക്കുന്ന ഓരോ പുതിയ വിപണിയിലും തുടര്‍ച്ചയായി കൈവരിക്കുന്ന വളര്‍ച്ചയുടെ കഥയാണ് ഞങ്ങള്‍ക്ക് പങ്കുവെയ്ക്കാനുള്ളത്. അന്താരാഷ്ട്ര ഫാഷന്റെയും ആധുനിക റീട്ടെയില്‍ വിപണിയുടെയും കേന്ദ്ര സ്ഥാനമായ ദുബായ്, ധൈര്യത്തെ പ്രതിനിധീകരിക്കുന്ന, ആധുനിക ശൈലിയെ പ്രതിഫലിപ്പിക്കുന്ന സ്മാര്‍ട്ട് കാഷ്വല്‍ ചിന്താഗതി ഉള്‍ക്കൊളളുന്ന ബ്രാന്‍ഡായ അലെന്‍ സോളിയുടെ വസ്ത്ര ശ്രേണിക്ക് ഏറ്റവും അനുയോജ്യമായ വിപണിയായി ഞങ്ങള്‍ കാണുന്നു. ഈ ഷോറൂം ഒരു വില്‍പ്പന കേന്ദ്രം എന്നതിലുപരിയായി, സ്റ്റൈലിന്റെ, ആത്മവിശ്വാസത്തിന്റെ, ഒപ്പം മൗലികത, സ്വന്തം മനോഭാവത്തിന്റെ പ്രകടനം, വ്യക്തിഗത ശൈലി എന്നിവയ്ക്ക് വില കല്‍പ്പിക്കുന്ന ആധുനിക ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണം കൂടിയാണ്. അലെന്‍ സോളിയുടെ വ്യത്യസ്തമായ അനുഭവം യുഎഇയിലെ എമിറേറ്റുകളിലേക്ക് കൊണ്ടുവരാനാവുന്നതില് ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ഫാഷന്‍ പ്രാമുഖ്യമുളള കൂടുതല്‍ നഗരങ്ങളിലേക്ക് ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനെക്കുറിച്ചും പദ്ധതിയിടുകയാണെന്നും ജേക്കബ് ജോണ്‍ വ്യക്തമാക്കി.
ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സുമായി പങ്കാളിത്തം സ്ഥാപിച്ച് ദുബായിലേക്ക് അലെന്‍ സോളിയെ എത്തിക്കുന്നതില്‍ അത്യന്തം സന്തോഷത്തിലാണെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്.പട്ടാഭിരാമന് പറഞ്ഞു. ബ്രാന്‍ഡിന്റെ ബ്രിട്ടീഷ് വേരുകളും, ഫാഷന്‍ മുന്നേറ്റ മനോഭാവവും, സമ്പന്നമായ ഡിസൈന്‍ വീക്ഷണവും ബ്രാന്‍ഡിനെ ദുബായിലെ ഫാഷന്‍ പ്രേമികള്‍ക്കിടയിലും ഏറെ പ്രസക്തമാക്കുന്നു. ഈ ഷോറൂം മേഖലയിലെ വൈവിധ്യമാര്‍ന്ന അഭിരുചികളുളള, സജീവ ഫാഷന്‍ പ്രേമികളുടെ ഇഷ്ട ലക്ഷ്യ സ്ഥാനമായി മാറുമെന്നുറപ്പുണ്ടെന്നും ടി.എസ്.പട്ടാഭിരാമന് വ്യക്തമാക്കി.
ദുബായില്‍ അലെന്‍ സോളിയുടെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം തുറക്കുന്നതിലൂടെ ‘അലെന്‍ സോളി വുമണ്‍’ എന്ന പുതിയ ശേഖരത്തിന്റെ ഈ പ്രാദേശിക മേഖലയിലേക്കുള്ള ആദ്യ പ്രവേശനത്തിനും വേദിയാവുകയാണ്. ആധുനിക മില്ലേനിയല്‍, ജെന്‍ ഇസെഡ് സ്ത്രീകളെ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത ഈ ശേഖരം, ആഗ്രഹവും വ്യക്തിഗത സ്റ്റൈലും സമന്വയിപ്പിക്കുന്നവരെ ഉള്‍ക്കൊള്ളുന്നതാണ്. ബോള്‍ഡ് പാല്ലെറ്റുകളില് രൂപകല്‍പ്പന ചെയ്ത ട്രെന്‍ഡിന് അനുയോജ്യമായ തുണികളും, ഫംങ്ഷണല്‍ കട്ടുകളുമുള്ള ഈ ശേഖരം, വൈകുന്നേരങ്ങളിലും, രാത്രികാലങ്ങളിലും ഒരുപോലെ എളുപ്പത്തില്‍ അണിയാന്‍ അനുയോജ്യമായതാണ്. സിഗ്നേച്ചര്‍ ഹാന്‍ഡ് ബാഗുകളും, മോഡേണ്‍ വസ്ത്രങ്ങളും, സമ്പന്നത, വ്യക്തിത്വം, ആധുനിക വൈവിധ്യം എന്നിവയുടെ പ്രതീകമായ വസ്ത്ര ധാരണത്തെ നിര്‍വചിക്കുന്നതാണ്.
അലെന്‍ സോളിയുടെ ഏറ്റവും പുതിയ കാഷ്വല്‍ വെയര്‍ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. പുരുഷന്മാര്ക്കുള്ള സ്റ്റൈലും, കംഫേര്‍ട്ടും ഉള്‍ച്ചേര്‍ന്ന ഫാഷന്‍ ഫോര്‍വേര്‍ഡ് ഷേര്‍ട്ടുകള്‍, പോളോകള്‍, ജോഗേര്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ, വിപുലമായ പ്രൊഫഷണല്‍ വെയര്‍ ശ്രേണിയും ഷോറൂമില്‍ ലഭ്യമാണ്. പോളിഷ്ഡ് ബ്ലേസറുകള്‍, വനിതകളുടെ ഡ്രസ് ഷേര്‍ട്ടുകള്‍ തുടങ്ങിയവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ഓഫിസിലും പ്രത്യേക അവസരങ്ങളിലും ശ്രദ്ധ കവരാന്‍ അനുയോജ്യമായ അതുല്ല്യമായ ശേഖരമാണ് ഇത്തരത്തില്‍ ഷോറൂമില്‍ സജ്ജീകരിച്ചിരിക്കുന്നത്. അലെന്‍ സോളിയുടെ സിഗ്നേച്ചര്‍ ഹാന്‍ഡ്ബാഗുകള്‍, ആധുനിക ഡിസൈനും ഉയര്‍ന്ന ഫാഷനും ഉള്‍ച്ചേര്‍ന്നതാണ്. ഓരോ ഉല്‍പ്പന്ന നിരയും വൈവിധ്യവും ആധുനികതയും സമ്മേളിക്കുന്ന നിലയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നോട്ടിങ്ഹാമിന്റെ വസ്ത്ര, സാംസ്കാരിക പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം നേടിയ അലെന്‍ സോളി, പാരമ്പര്യത്തെയും ആധുനിക ഡിസൈനിനെയും സംയോജിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. പുരുഷ വസ്ത്രങ്ങളുടെ വലിയ നിര മുതല്‍ പ്രശസ്ത ഹാന്‍ഡ്ബാഗുകള്‍ വരെയുള്ള നിര, ഈ ബ്രാന്‍ഡിന്റെ ആകര്‍ഷണം അനന്തകാല പാരമ്പര്യത്തെയും ആധുനികതയെയും ഒരുമിപ്പിക്കുന്നു. വ്യക്തിത്വം, കംഫേര്‍ട്ട്, വൈവിധ്യം എന്നിവയ്ക്ക് പ്രാധാന്യം നല്കി, കൃത്യമായ ഫാഷന്‍ തിരഞ്ഞടുപ്പുകള്‍ക്ക് അനുയോജ്യമായ ശേഖരമാണ് ബ്രാന്‍ഡ് പങ്കുവെയ്ക്കുന്നത്.
ദുബായില്‍ അലെന്‍ സോളിയുടെ ആദ്യത്തെ എക്സ്ക്ലൂസിവ് ഷോറൂം ആരംഭിച്ചതോടെ, ബ്രാന്‍ഡിന്റെ ആഗോള യാത്രയില്‍ ഇതൊരു സവിശേഷമായ ചുവടുവെയ്പ്പായി മാറിയിരിക്കുകയാണ്. പാരമ്പര്യത്തില്‍ പ്രചോദിതമായ ഫാഷനും, ആധുനിക ബോധവും, കംഫേര്‍ട്ട് സ്റ്റൈലും മിഡില്‍ ഈസ്റ്റിനും സുപരിചിതമാക്കുകയാണ് പുതിയ ഷോറൂം. ഈ നേട്ടം ബ്രാന്‍ഡിന്റെ നവീകരണത്തോടുള്ള പ്രതിബദ്ധതയും സ്റ്റൈലിനോടുള്ള സമര്‍പ്പണവും സ്ഥിരീകരിക്കുന്നതോടൊപ്പം, മറ്റ് പ്രധാന ആഗോള വിപണികളില്‍ കൂടി വിപുലീകരണം സാധ്യമാക്കാനും വഴിതെളിക്കുന്നു. ആധുനിക ഉപഭോക്താവിനായി സ്മാര്‍ട്ട് കാഷ്വല്‍ ഫാഷനെ പുനര്നിര്വ്വചിക്കുമ്പോള്, അലെന്‍ സോളി ഫാഷന്റെ ഭാവി രൂപപ്പെടുത്തി മുന്നേറ്റം തുടരുകയാണ്.