ബലി പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 101 മില്യൺ ദിർഹത്തിന്റെ ഭവന വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ നിന്ന് പൗരന്മാരെ ഒഴിവാക്കാൻ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നാണ് ഈ സംരംഭത്തിനുള്ള നിർദ്ദേശങ്ങൾ നേരിട്ട് ലഭിച്ചത്.
നേരത്തെ, വിരമിച്ചവരും സാമൂഹിക പിന്തുണ വിഭാഗങ്ങളും ഉൾപ്പെടുന്ന 222 പൗരന്മാരുടെ കടം തിരിച്ചടവിൽ നിന്ന് ഇളവ് നൽകാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
								
								
															
															





