ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി മരിച്ചു.

A native of Azhikode, Kannur died in a car accident in Fujairah.

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി മരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി മാവില വീട്ടിൽ മുരളീധരൻ എന്ന മുരളി നമ്പ്യാർ (56) ആണ് വാഹനാപകടത്തിൽ മരിച്ചത്.

ഇന്നലെ ചൊവ്വാഴ്‌ച രാത്രി നടക്കാൻ പോയി തിരിച്ചു വരുന്ന സമയം റോഡ് മുറിച്ചു കടക്കവേ ഫുജൈറ കോർണിഷിൽ വെച്ചാണ് അപകടം. മുരളി നമ്പ്യാർ അൽ ബഹർ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവർത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി.
മക്കൾ: ഗൗതം മുരളി, ജിതിൻ മുരളി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!