സിംഗപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന വിമാനത്തിൽ ബോം ബ് ഭീഷണി മുഴക്കിയ സിംഗപ്പൂരിൽ നിന്നുള്ള 22 വയസ്സുള്ള യുവാവിന് ഏഴ് വർഷം തടവും 50,000 ഡോളർ (183,500 ദിർഹം) വരെ പിഴയും ചുമത്തി
2025 ഫെബ്രുവരി 14 ന് സിംഗപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന വിമാനത്തിൽ കയറിയ ശേഷം യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ “വിമാനം പൊ ട്ടി ത്തെറിക്കാൻ പോകുന്നു” എന്ന് ഒരു പോസ്റ്റ് പങ്കിടുകയായിരുന്നു.
തുടർന്ന് വിമാനം പൊ ട്ടി ത്തെറിക്കുമെന്ന ഭീഷണി അടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് സിംഗപ്പൂർ പോലീസ് സേനയെ അറിയിച്ചതായും പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞതായും അതോടെ അയാൾ അബുദാബിയിലേക്കുള്ള വിമാനത്തിലാണെന്ന് സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
“റൺവേയിൽ പറന്നുയരാൻ തുടങ്ങിയ വിമാനം ചാംഗി വിമാനത്താവള ടെർമിനൽ 2 ലേക്ക് തിരിച്ചുവിളിച്ചു, തുടർന്ന് അവിടെ വെച്ച് ആ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിമാനത്തിൽ കയറിയ ശേഷം അയാൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ‘ഞാൻ വിമാനം തകർക്കാൻ പോകുകയാണെന്ന് ഇവിടെ ആർക്കും അറിയില്ല’ എന്ന് പോസ്റ്റ് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.