കാലാവസ്ഥാകേന്ദ്രം പ്രവചിച്ചപോലെ ഇന്ന് ജൂൺ 6 വെള്ളിയാഴ്ച പെരുന്നാൾ ദിനത്തിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ റിപ്പോർട്ട് പ്രകാരം ഖോർഫക്കാൻ (ഷാർജ), ദുദ്ന, അൽ ഫുഖൈത്ത് (ഫുജൈറ) എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ചെറിയ മഴ പെയ്തിരുന്നു. ഇന്ന് താപനിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലം അൽ ഐനിലെ രക്നയായിരുന്നു, അവിടെ രാവിലെ 5:45 ന് താപനില 16.6°C ആയി കുറഞ്ഞു. ശനിയാഴ്ച വരെ, കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് NCM പ്രവചിച്ചിട്ടുണ്ട്.
الامارات : الان هطول أمطار الخير على خور فكان #مركز_العاصفة #عيدكم_مبارك
6_6_2025 pic.twitter.com/BFQ6CZaBi5— مركز العاصفة (@Storm_centre) June 6, 2025