ഈദ് അൽ അദ്ഹ അവധിക്കാല വാരാന്ത്യത്തിൽ ദുബായിൽ എത്തുന്ന യാത്രക്കാരെ പ്രത്യേക രീതിയിലാണ് സ്വാഗതം ചെയ്യുന്നത്. ഈദ് കണക്കിലെടുത്ത്, ദുബായ് വിമാനത്താവളങ്ങളിലൂടെയും ഹത്ത അതിർത്തി കടന്നുള്ള വഴികളിലൂടെയും എത്തുന്ന യാത്രക്കാരെ ‘ദുബായിൽ ഈദ്’ ‘Eid in Dubai’എന്ന വാചകം പതിച്ച പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് ഉപയോഗിച്ച് ആണ് ജിഡിആർഎഫ്എ സ്വാഗതം ചെയ്തത്.
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് സൃഷ്ടിച്ച ഒരു അതുല്യമായ രൂപകൽപ്പനയാണ് സ്റ്റാമ്പിനുള്ളത്.