അബുദാബി: കാസർഗോഡ് ഉദുമ മുക്കുന്നോത്ത് സ്വദേശിയും അബുദാബി കെഎംസിസി ഉദുമ പഞ്ചായത്ത് ട്രഷറർ അൻവർ സാദാത്ത് മുക്കുന്നോത്ത് (48) അബൂദാബിയില്‍ മരണ പ്പെട്ടു. ചൊവ്വാഴ്ച രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞു വീണ സാദാത്തിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.
അബൂദാബി മദീന സായിദില്‍ ഫാന്‍സി കട നടത്തിവരികയായിരുന്ന അൻവർ സാദാത്ത് മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. മുക്കുന്നോത്തെ പരേതനായ എം കെ ഹുസൈൻ, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ റൈഹാന, മക്കൾ റിസ്വാന, റിസ, റസുവ,
റഹീഫ.
അബുദാബി കെഎംസിസി മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടികൾ ക്രമങ്ങൾ നടത്തി വരുന്നു.