ഇന്നലെ ജൂൺ 9 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ലെന്ന് അജ്മാൻ പോലീസ് ഇന്ന് ജൂൺ 10 ന് സ്ഥിരീകരിച്ചു.
https://twitter.com/ajmanpoliceghq/status/1932437305513632098
പിന്നിലെ ബസ് മുന്നിലുള്ളതിൽ നിന്ന് മതിയായ സുരക്ഷാ അകലം പാലിക്കാത്തതാണ് കൂട്ടിയിടിക്ക് കാരണമായത്. അൽ മൊവൈഹാത്ത് പ്രദേശത്ത് ആണ് അപകടം നടന്നത്. കുറഞ്ഞ വേഗതയിലാണ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
ഇന്നലെ ഈ അപകടത്തിൽ 13 കുട്ടികളും ഒരു അധ്യാപികയും ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റതായി നാഷണൽ ആംബുലൻസ് അറിയിച്ചിരുന്നു.ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നതെന്ന് അതോറിറ്റിയുടെ പ്രാരംഭ ട്വീറ്റിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അവർ ആ ട്വീറ്റ് പിൻവലിച്ചു.





