ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6 ൽ ഇന്ന് രാവിലെ ഒരു തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. ദൂരെ നിന്ന് പോലും കാണാൻ കഴിയുന്ന കട്ടിയുള്ള പുകപടലങ്ങൾ ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു.
രാവിലെ 9.45 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. സിവിൽ ഡിഫൻസ് സംഘങ്ങൾ അഗ്നിശമന പ്രവർത്തനങ്ങൾ തുടരുന്നതിനാൽ, സ്ഥലത്തേക്കുള്ള റോഡ് പോലീസ് വളഞ്ഞിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.