ഹൃദയാഘാതം : സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് അജ്‌മാനിൽ അന്തരിച്ചു.

Heart attack- A young Malayali man who arrived on a visitor visa passed away in Ajman.

സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് അജ്‌മാനിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കണ്ണൂർ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടിൽ ഇബ്രാഹിമിൻ്റെ മകൻ ഫസ് ലു (41) ആണ് മരിച്ചത്.

20 ദിവസം മുൻപാണ് ഫസ് ലു യുഎഇയിലെത്തിയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

മാതാവ്: നസീമ കുളങ്കരങ്കണ്ടി. ഭാര്യ: ജുനൈദ. മക്കൾ: അസ് വ, അർമാൻ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ ഖബറടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!