ദുബായ് മറീന ടവറിലെ തീപിടുത്തത്തെതുടർന്ന് നിർത്തിവച്ച ദുബായ് ട്രാം സർവീസുകൾ പുനരാരംഭിച്ചു.

Dubai Tram services, which were suspended following the fire at Dubai Marina Tower, have resumed.

ദുബായ് മറീന ടവറിലെ തീപിടുത്തത്തെതുടർന്ന് നിർത്തിവച്ച ദുബായ് ട്രാം സർവീസുകൾ ഇന്ന് ജൂൺ 15 ന് പുനരാരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ജൂൺ 13 വെള്ളിയാഴ്ച രാത്രിയിലാണ് ദുബായ് മറീനയിൽ ഒരു ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
ഇതേതുടർന്ന് ദുബായ് മറീന സ്റ്റേഷൻ (നമ്പർ 5) നും പാം ജുമൈറ സ്റ്റേഷനും (നമ്പർ 9) ഇടയിലുള്ള ട്രാം സർവീസുകൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രതികരണക്കാർക്ക് സ്ഥലത്തേക്ക് പൂർണ്ണ പ്രവേശനം അനുവദിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ സസ്‌പെൻഷൻ നടപ്പിലാക്കിയിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!