റെസ്റ്റോറന്റുകൾ, ഡെലിവറി കമ്പനികൾ, പ്രൊമോഷണൽ ഓഫറുകൾ എന്നിവ വ്യാജമായുണ്ടാക്കി വ്യാജ ലിങ്കുകളിൽ ക്ലിക്കുചെയ്യാൻ ആളുകളെ പ്രേരിപ്പിച്ച് ബാങ്കിംഗ് ഡാറ്റ മോഷ്ടിക്കുന്ന സൈബർ സംഘത്തെ ദുബായ് പോലീസിന്റെ ആന്റി-ഫ്രോഡ് സെന്റർ അറസ്റ്റ് ചെയ്തു. സംഘത്തിന്റെ പക്കൽ നിന്നും ഡാറ്റ മോഷ്ടിക്കാനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രശസ്ത റെസ്റ്റോറന്റുകൾ, ഡെലിവറി കമ്പനികൾ നിന്നുള്ള വ്യാജ പേരുകളും ഓഫറുകളും ഉണ്ടാക്കി ലിങ്കുകളും ചേർത്ത് എസ്എംഎസ് സന്ദേശങ്ങൾ അയച്ചാണ് സംഘം ആളുകളുടെ ബാങ്കിംഗ് ഡാറ്റ ചോർത്തിയിരുന്നത്. ആളുകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സംഘത്തിന് ആളുകളുടെ ബാങ്കിംഗ് ആപ്പുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിച്ചിരുന്നു.
വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണെങ്കിൽ പോലും, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ദുബായ് പോലീസ് ആപ്പിലെയും ഇ-ക്രൈം പ്ലാറ്റ്‌ഫോമിലെയും ‘പോലീസ് ഐ’ ഫീച്ചർ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അവർ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.