അജ്മാനിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തി.

Shops selling Zamzam water have been banned in Ajman.

അജ്മാനിൽ സംസം വെള്ളം വിതരണം ചെയ്യുന്നതോ പ്രദർശിപ്പിക്കുന്നതോ വിൽക്കുന്നതോ നിരോധിച്ചിച്ചിട്ടുണ്ടെന്ന് അജ്മാൻ മുനിസിപ്പാലിറ്റി വാണിജ്യ സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകി. കടകളിൽ നിന്ന് സംസം വെള്ളം വാങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 80070 എന്ന നമ്പറിൽ അറിയിക്കാം. ഷാർജയിൽ സംസം വെള്ളം വിൽക്കുന്നത് കടകളിൽ നിരോധിച്ചതായി നേരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

സാധാരണ വെള്ളത്തിൽ നിന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള സംസം ജലത്തിന്റെ കാര്യത്തിൽ, ഷാർജ മുനിസിപ്പാലിറ്റി തട്ടിപ്പ് കണ്ടെത്തുന്നതിനായി അപ്രതീക്ഷിത പരിശോധനകളും നടത്തിയേക്കാം.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!