അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഇന്ന് ജൂൺ 16 തിങ്കളാഴ്ച വൈകീട്ടോടെ രാജ്കോട്ടിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്ക്കരിച്ചു
ഇന്ന് രാവിലെയാണ് സിവിൽ ആശുപത്രി അധികൃതർ രൂപാണിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയത്. ബിജെപി നേതാവിന്റെ സ്മരണയ്ക്കായി ഒരു ദിവസത്തെ സംസ്ഥാന ദുഃഖാചരണം ആചരിക്കും. ഭാര്യയെയും മകളെയും കാണാൻ ലണ്ടനിലേക്ക് പോകവെയാണ് വിജയ് രൂപാണി അപകടത്തിൽപെട്ടത്.