ഇറാൻ്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ( IRINN ) ആസ്ഥാനത്ത് ഇസ്രയേൽ ബോം ബിട്ടു. തത്സമയം സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയിൽനിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തിൽ കാണാം.
The Israeli regime attacks Iran’s national TV.
Brave Iranian presenter keeps composed as the studio comes under Israeli attack. pic.twitter.com/XM7QCz775D
— IRNA News Agency (@IrnaEnglish) June 16, 2025
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഐആർഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ബോം ബിടുകയായിരുന്നുവെന്നാണ് ഇസ്രേയൽ വ്യോമസേന അറിയിച്ചിട്ടുള്ളത്. ആക്രമണത്തെ തുടർന്ന് ഐആർഐബി ന്യൂസ് നെറ്റ്വർക്കിൽ തത്സമയ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും കുറച്ച് മിനിറ്റുകൾക്ക് ശേഷം സാധാരണ നിലയിലായി. ആക്രമണ സമയത്ത് ലൈവിലുണ്ടായിരുന്ന വാർത്താ അവതാരക സഹർ ഇമാമി വീണ്ടും മറ്റൊരു സ്റ്റുഡിയോയിൽനിന്ന് തത്സമയ സംപ്രേക്ഷത്തിലേക്കെത്തുകയും ചെയ്തു.