സാങ്കേതിക തകരാറിനെത്തുടർന്ന് സാൻഫ്രാൻസിസ്കോ – മുംബൈ എയർ ഇന്ത്യ വിമാനം കൊൽക്കത്തയിലിറക്കി
സാൻഫ്രാൻസിസ്കോയിൽനിന്ന് പുറപ്പെട്ട എഐ 180 വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. ബോയിങ് 777-200 എൽആർ വിമാനമാണിത്. ചൊവ്വാഴ്ച പുലർച്ചെ 12.45-നാണ് വിമാനം കൊൽക്കയിലെത്തിയത്. രണ്ടുമണിയോടെയാണ് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ വിമാനത്തിൻ്റെ ഇടത് എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തി. ഇതോടെ യാത്രെ വൈകി. തുടർന്ന് പുലർച്ചെ 5.20-ഓടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
വിമാനത്തിൻ്റെ എൻജിനുകളിലൊന്നിനാണ് സാങ്കേതിക തകരാറുണ്ടായത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി തന്നെ വിമാനത്തിൽ തകരാറുകൾ കാരണം പല വിമാനങ്ങളും തിരിച്ചിറക്കുകയും യാത്രക്കാരെ മറ്റൊരു ഫ്ളൈറ്റിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെയാണ് നിരന്തരം ഫളൈറ്റുകൾ തകരാറിലാവുന്നവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.