ദുബായ് അൽ ബർഷ മാളിൽ ചെക്ക്-ഇൻ സേവനം ആരംഭിച്ച് എയർ അറേബ്യ

Air Arabia launches check-in service at Al Barsha Mall in Dubai

എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ദുബായിലെ അൽബർഷ മാളിലും ആരംഭിച്ചു. ദുബായിൽ എയർ അറേബ്യയുടെ രണ്ടാമത്തെ സിറ്റി ചെക്ക്-ഇൻ ആണിത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഈ ചെക്ക്-ഇൻ കേന്ദ്രങ്ങൾ നൽകുന്നത്.

ഷാർജ, അബുദാബി, അൽ ഐൻ, അജ്മാൻ, റാസൽഖൈമ എന്നിവയുൾപ്പെടെ യുഎഇയിലുടനീളം ഇപ്പോൾ 14 സ്ഥലങ്ങളിൽ എയർ അറേബ്യയുടെ ചെക്ക്-ഇൻ സൗകര്യങ്ങളുണ്ട്.

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറക്കുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. വേനൽക്കാല യാത്രാ സീസണിന് മുന്നോടിയായി വിമാനത്താവള ചെക്ക്-ഇൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുക എന്നതാണ് ഈ ചെക്ക്-ഇൻ സൗകര്യങ്ങളുടെ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!